ഫാ. റോയ് കട്ടച്ചിറ, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു…യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ അമരക്കാർ

0

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പള്ളിപ്രതിനിധിയോഗമാണു പുതിയ സഭാഭാരവാഹികളെ തെരഞ്ഞെടുത്തത്. മലങ്കര മെത്രാപ്പോലിത്തയായി (മെത്രാപ്പോലീത്തൻ  ട്രസ്റ്റി )  ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ഫാ. റോയ് കട്ടച്ചിറ, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു...യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ അമരക്കാർ 1
ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ
(വൈദിക ട്രസ്റ്റി)
ഫാ. റോയ് കട്ടച്ചിറ, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു...യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ അമരക്കാർ 2
തമ്പു ജോര്‍ജ് തുകലന്‍
(അല്‍മായ ട്രസ്റ്റി)
ഫാ. റോയ് കട്ടച്ചിറ, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു...യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ അമരക്കാർ 3
ജേക്കബ് സി. മാത്യൂ ചക്കരക്കാട്ട്
(സഭാ സെക്രട്ടറി)

വൈദിക ട്രസ്റ്റിയായി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ (തുമ്പമണ്‍ ഭദ്രാസനം), അല്‍മായ ട്രസ്റ്റിയായി തമ്പു ജോര്‍ജ് തുകലന്‍ (കണ്ടനാട് ഭദ്രാസനം), സഭാ സെക്രട്ടറിയായി ജേക്കബ് സി. മാത്യു ചക്കരക്കാട്ട് (അങ്കമാലി ഭദ്രാസനം) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഇടവകകളിലെ 2510 പള്ളിപ്രതിനിധികളില്‍ 2169 പേരാണു വോട്ട് ചെയ്തത്. ഒന്നരയോടെ ആരംഭിച്ച പോളിംഗ് നാലു മണിക്ക് അവസാനിച്ചു. രാത്രി പത്തു മണിയോടെയാണു അന്തിമ ഫലപ്രഖ്യാപനം വന്നത്. ഡോ. കോശി എം. ജോണായിരുന്നു വരണാധികാരി.  അടുത്തമാസം 19 വരെയാണു നിലവിലുള്ള ഭരണസമിതിയുടെ കാലാവധി. പള്ളി പ്രതിനിധിയോഗം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര മെത്രാപ്പോലിത്തയും  കാതോലിക്കോസ് അസിസ്റ്റന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായിരുന്നു. 18 മെത്രാപ്പോലീത്തമാരും സഭാഭാരവാഹികളും ഉള്‍പ്പെടെ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here