ഹമാസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ തയ്‌സീർ മുബഷീറിനെ വധിച്ച് ഇസ്രായേൽ സൈന്യം

0

ടെൽ അവീവ്: ഹമാസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ തയ്‌സീർ മുബഷീറിനെ വധിച്ച് ഇസ്രായേൽ സൈന്യം. ഖാൻ യൂനിസിലെ ഹമാസ് ബറ്റാലിയൻ കമാൻഡറായിരുന്നു തയ്‌സീർ മുബഷീർ. വ്യോമാക്രമണത്തിലൂടെയാണ് മുബഷീറിനെ വധിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന ഐഡിഎഫ് വ്യക്തമാക്കി.

 

നേരത്തെ ഹമാസിന്റെ നാവികസേനയിൽ കമാൻഡറായി പ്രവർത്തിച്ചിരുന്ന മുബാഷിർ ഹമാസിന് വേണ്ടി യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. ഇസ്രയേലിനെതിരെ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു മുബാഷിർ. 1987-ലാണ് ഭീകരസംഘടനയിൽ ചേരുന്നത്.

 

അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2002-ലെ ഗുഷ് കത്തീഫ് ഭീകരാക്രമണം ഉൾപ്പടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു കൊടുംഭീകരൻ മുബഷീർ.

LEAVE A REPLY

Please enter your comment!
Please enter your name here