ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

0

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ സുവര്‍ണ നേട്ടം സ്വന്തമാക്കി.

8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം സ്വന്തമാക്കിയത്. പുതിയ ഏഷ്യൻ ​ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് അവിനാഷ് കുതിച്ചത്. ഗെയിംസില്‍ ഇന്ത്യയുടെ 12ാം സ്വര്‍ണമാണിത്.

വനിതാ ബോക്‌സിങില്‍ ഇന്ത്യയുടെ നിഖാത് സരിന്‍ വെങ്കലം നേടി. സെമി പോരാട്ടത്തില്‍ നിഖാത് 2-3നു തായ്‌ലന്‍ഡ് താരം ചുതാമത് രക്‌സാതിനോടു പരാജയപ്പെട്ടു.

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 44ല്‍ എത്തി. 12 സ്വര്‍ണം, 16 വീതം വെള്ളി, വെങ്കലം മെഡലുകളുമായാണ് ആകെ നേട്ടം 44ല്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here