തിരുവനന്തപുരം നഗരത്തില്‍ നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ പിടിയില്‍

0

തിരുവനന്തപുരം നഗരത്തില്‍ നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ പിടിയില്‍
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന എക്‌സൈസിന്റെ ലഹരിവേട്ടയിലാണ് 125.397 ഗ്രാം എംഡിഎംഎ പിടികൂടിയത്.
തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായി നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ പിടിയില്‍. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന എക്‌സൈസിന്റെ ലഹരിവേട്ടയിലാണ് 125.397 ഗ്രാം എംഡിഎംഎ പിടികൂടിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രാത്രി ഏഴു മണി മുതല്‍ വെളുപ്പിന് രണ്ടു മണി വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.

ശാസ്തമംഗലത്ത് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് പാങ്ങോട് സ്വദേശി ശ്രീജിത്ത്(31), വേറ്റിക്കോണം സ്വദേശി രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശ്രീജിത്തിന്റെ സഹോദരനും എംഡിഎംഎ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുകയാണെന്ന് എക്‌സൈസ് അറിയിച്ചു. പ്രാവച്ചമ്പലം ഭാഗത്ത് നിന്നും വിഷ്ണു എന്ന യുവാവിനെ 15.43 ഗ്രാം എംഡിഎംഎയുമായും പെരിങ്ങമല ഭാഗത്തുനിന്നും മുഹമ്മദ് ആദിലിനെ 0.467 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തതായി വ്യക്തമാക്കി

Leave a Reply