ഡെബിറ്റ് കാർഡ് കൈയിലുണ്ടോ ? എങ്കിൽ 10 ലക്ഷം വരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹതയുണ്ട്

0

ഇക്കാലത്ത് ഒരു ഡെബിറ്റ് കാർഡെങ്കിലും കൈയിലില്ലാത്തവർ കുറവാണ്. 907 മില്യൺ കാർഡുകളാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ളത്. ഈ ഡെബിറ്റ് കാർഡുകൾ പണം പിൻവലിക്കാനും ഓൺലൈൻ ട്രാൻസാക്ഷൻ നടത്താനും മാത്രമുള്ളതല്ല. പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസ് നേടി തരാനും ഈ ഡെബിറ്റ് കാർഡുകൾക്ക് സാധിക്കും. ( debit cards offer 10 lakh accident insurance )

ഒട്ടുമിക്ക എല്ലാ ഡെബിറ്റ് കാർഡുകളും കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് നൽകുന്നുണ്ട്. പേഴ്‌സണൽ ആക്‌സിഡന്റ് കവർ, ലയബിളിറ്റി കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ, ലോസ്/ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെ ഡെബിറ്റ് കാർഡ് നിങ്ങൾക്ക് നൽകുന്ന വിവിധ തരം കവറേജുകളാണ്. ഓരോ ഉപയോക്താവിന്റേയും കാർഡ് ടൈപ്പ്, അക്കൗണ്ട് ടൈപ്പ എന്നിവ അനുസരിച്ച് പരിരക്ഷകളും മാറും.

ഉദാഹരണത്തിന് ആക്‌സിസ് ബർഗണ്ടി ഡെബിറ്റ് കാർഡുകൾ പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് കവർ, എയർ ആക്‌സിഡന്റ് കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ എന്നിവ നൽകും. എന്നാൽ ആക്‌സിസ് ലിബേർട്ട് ഡെബിറ്റ് കാർഡ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസും എയർ ആക്‌സിഡന്റ് കവറും മാത്രമേ നൽകൂ. ഇൻഷുറൻസ് നിരക്കിലും മാറ്റമുണ്ട്. ആക്‌സിസ് ബർഗണ്ടി കാർഡ് 15 ലക്ഷത്തെ കവർ നൽകുമ്പോൾ ലിബേർട്ടിയിൽ അഞ്ച് ലക്ഷത്തിന്റെ പരിരക്ഷയെ ലഭിക്കുകയുള്ളു.

Leave a Reply