അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ഡൽഹി ലഫ് ഗവർണറുടെ അനുമതി

0

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ലഫ് ഗവർണറുടെ അനുമതി. 2010 -ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി.

മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് ഡൽഹി പൊലീസ് 2010 ൽ കേസെടുത്തത്. രാജ്യദ്രോഹ കുറ്റവും എഫ്‌ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ് എന്ന പ്രസ്താവനയുടെ പേരിലായിരുന്നു കേസ്.

Leave a Reply