2024 ഓടെ രാജ്യത്ത് കോൺഗ്രസ് മടങ്ങി വരും; രാഹുൽ ഗാന്ധി

0

രാജ്യത്ത് 2024 ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരുമെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധി. ഭക്ഷിണേന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമവും എല്ലാക്കാലവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

എന്നാൽ എതുവിധത്തിലും ഭരണത്തിലെത്തി അഴിമതിക്ക് എതിരായ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള കോൺഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും അവകാശപ്പെട്ടു. ഹിന്ദി ഹ്യദയഭൂമിയിലെല്ലാം താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് കുടുമ്പവാഴ്ചയിലേക്കും അഴിമതി ഭരണത്തിലേക്കും മടങ്ങാൻ ആഗ്രഹമില്ല, നരേന്ദ്രമോദി തന്നെ 2024 ൽ പ്രധാനമന്ത്രി ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply