ബാങ്കും ദേശാഭിമാനിയും നിഷേധിച്ച കാര്യം സഖാവ് സമ്മതിച്ചു! അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന് അരവിന്ദാക്ഷൻ മൊഴി നൽകിയെന്ന് ഇഡി

0

ബാങ്കിൽ നിക്ഷേപമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഇഡി, അരവിന്ദാക്ഷന്റെ കടബാധ്യതകൾ മറച്ചുവച്ചത് ദുരൂഹമാണെന്നും ദേശാഭിമാനി വിശദീകരിച്ചിരുന്നു.

അരവിന്ദാക്ഷനെയെും ജിൽസിനെയും ഈ മാസം ഒൻപത് മുതൽ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടണമെന്നാണ് പുതിയ അപേക്ഷയിൽ ഇഡി ആവശ്യപ്പെടുന്നത്. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ബാങ്കിന്റെ മുൻ സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ് 4.25 കോടി രൂപയുടെ വായ്പ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ തരപ്പെടുത്തിയിട്ടുള്ളതായി ഈ അപേക്ഷയിൽ വ്യക്തമായിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണിത്. 5.06 കോടി രൂപയുടെ ക്രമക്കേടുകൾ ജിൽസ് വഴി നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. സി.കെ. ജിൽസ് 2011 മുതൽ 2019 വരെയുള്ള കാലയളവിൽ 11 വസ്തുവകകൾ വിൽപ്പന നടത്തി. ഭാര്യയുടെ പേരിലുള്ള ആറു വസ്തുവകകളും ഈ കാലയളവിൽ വിൽപ്പന നടത്തിയിട്ടുണ്ട്.

ഒരു ദിവസം ചോദ്യംചെയ്‌തെങ്കിലും നിക്ഷേപം സംബന്ധിച്ച പൂർണമായ വിവരങ്ങളൊന്നും അരവിന്ദാക്ഷനും ജിൽസും വെളിപ്പെടുത്തിയിട്ടില്ല. ബാങ്കിൽ നടന്നത് ഒരു സംഘടിത കുറ്റകൃത്യമാണ്. രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തം ഇതിലുണ്ട്. കേസിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാകാൻ കൂടുതൽ സമയം ആവശ്യം വരുമെന്നും ഇ.ഡി.വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply