‘കാമുകന് കഷായത്തിൽ വിഷം കലക്കി കൊടുത്ത് കൊന്ന പിശാചിന്റെ മനസുള്ള കാലമാണിത്’; സമത്വം നേടുന്നതിനൊപ്പം സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

0

സമത്വം നേടുന്നതിനൊപ്പം സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കാമുകന് കഷായത്തിൽ വിഷം കലക്കി കൊടുത്ത് കൊന്ന പിശാചിന്റെ മനസുള്ള കാലമാണിതെന്നും അവർ പറഞ്ഞു. പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.

വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമെന്ന് വാഴ്‌ത്തിയിരുന്ന സ്ത്രീകളും പുരുഷന്മാരെപ്പോലെ തന്നെ കുറ്റകൃത്യങ്ങളിൽ ഇന്ന് പിന്നിലല്ല. ഗാർഹിക പീഡനങ്ങളിൽ സ്ത്രീകൾക്ക് ശത്രുവാകുന്നതും സ്ത്രീകൾ തന്നെയാണ്. ആൺ തുണ പ്രോത്സാഹിപ്പിച്ച് ആൺകുട്ടികളെ കുടുംബ മേധാവികളാക്കുന്നത് അമ്മമാരാണെന്നും ലിംഗ വ്യത്യാസം കൂടാതെ കുട്ടികളെ ഒരേ മാനസികാവസ്ഥയിൽ വളർത്താൻ തയ്യാറാകണമെന്നും സതീദേവി പറഞ്ഞു.

Leave a Reply