ബിജെപിയും സഖ്യകക്ഷികളും എന്നും ശത്രുപക്ഷത്ത്; കേരളത്തിൽ ഇടതുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജെഡിഎസ് കേരളാഘടകം

0

തിരുവനന്തപുരം: ശത്രുപക്ഷത്തുനിൽക്കുന്ന ബിജെപിയുമായി യോജിച്ചു പ്രവർത്തിക്കാകില്ലെന്ന് ജെഡിഎസ് കേരളാഘടകം അധ്യക്ഷൻ മാത്യു ടി. തോമസ്. ജെഡിഎസിലെ അഭിപ്രായ വ്യത്യാസം മാധ്യമസൃഷ്ടി മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി യോജിച്ചു പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം ജെഡിഎസ് കേരളത്തിൽ മാത്രം ഒതുങ്ങി നിലനിൽക്കുന്ന പാർട്ടിയാണെന്നും ഇവിടുത്തെ ബിജെപിയുമായി ഒരിക്കലും സഹകരിച്ചു പ്രവർത്തിക്കില്ലെന്ന് അവർക്കുതന്നെ അറിവുള്ളകാര്യമാണെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.

‘‘ജെഡിഎസ് ദേശീയ തലത്തിൽ അംഗീകാരമുള്ള പാർട്ടിയല്ല. കേരളത്തിൽ മാത്രം നിലനിൽക്കുന്ന പാർട്ടിയാണ്. ദേശീയതലത്തിൽ എങ്ങനെയാകണമെന്ന് പരിശോധിച്ചു വരികയാണ്. ബിജെപിയുമായി യോജിച്ചു പ്രവർത്തിക്കാനില്ല. ജെഡിഎസ് ആയി തന്നെയാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളും ശത്രുപക്ഷത്തിലാണ്.’’– മാത്യു ടി. തോമസ് വ്യക്തമാക്കി.

സംസ്ഥാന സർക്കാരുമായി സഹകരിച്ച് കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനമെന്നും മാത്യു ടി. തോമസ് അറിയിച്ചു. ജെഡിഎസിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ല. അഭിപ്രായ ഭിന്നതയുണ്ടെന്നു പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംഘടനാപരമായ കാര്യങ്ങൾ എല്ലാ കമ്മിറ്റിയിലും ചർച്ച ചെയ്യാറുണ്ട്. ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കൾ എടുത്ത തീരുമാനത്തെ ജെഡിഎസ് തള്ളുകയാണെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here