ശ്രീനഗർ: ജമ്മു-കശ്മീരിലെ ബരാമുല്ല ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കാനുള്ള ശ്രമത്തിനിടെ രണ്ട് തീവ്രവാദികൾ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തീവ്രവാദികൾ ഉപേക്ഷിച്ച ആറ് തോക്കുകളും നാല് കൈബോംബുകളും പിടിച്ചെടുത്തു. സൈന്യവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.