വനിതാ ഡോക്ടറെ പട്ടാപ്പകൽ ക്ലിനിക്കിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുത്തിയത് ഒന്നിലേറെ തവണ; യുവാവിനെ തിര‌‍ഞ്ഞ് പൊലീസ്

0

ന്യൂഡൽഹി: ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്കില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. പടിഞ്ഞാറന്‍ ഡൽഹിയിലെ ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പ്രശാന്ത് താക്കൂര്‍ എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. രജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. നാലോ അഞ്ചോ വര്‍ഷം മുന്‍പ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയ ആളാണ് 47 കാരിയായ ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ നെഞ്ചിലും തോളിലുമാണ് കത്തി കൊണ്ട് കുത്തിയത്. അതിനു ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഡോക്ടര്‍ അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here