വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യമുഖം! ചിത്രം പുറത്തു വിട്ട് നാസ

0

നമ്മൾ ആകാശത്തേക്ക് നോക്കുമ്പോൾ പല രൂപത്തിലുള്ള മേഘങ്ങളെ കാണാറില്ലേ? പാരഡോളിയ എന്നാണ് ആ പ്രതിഭാസത്തെ പറയുന്നത്. അത്തരത്തിൽ വ്യാഴത്തിലെ (ജൂപ്പിറ്റർ) മേഘങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച പേടിപ്പെടുത്തുന്ന മനുഷ്യമുഖത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കൻ ഭാഗമായ ജെറ്റ് എൻ7 എന്ന മേഖലയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം.

വ്യാഴത്തിന്റെ പ്രക്ഷബ്ധമായ അന്തരീക്ഷം കാരണമാകാം മേഘങ്ങൾ ഇത്തരത്തിൽ ഒരു രൂപമുണ്ടാക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ രാത്രിയും പകലും തമ്മിലുള്ള വിഭജനമാണിത്. ഈ പ്രദേശത്തെ സങ്കീർണ്ണമായ ഭൂപ്രകൃതിയും സവിശേഷതകളും ചിത്രത്തിൽ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here