സന്യാസിനിയായ സഹോദരിക്കു വൃക്ക പകുത്തു നൽകി സഹോദരനായ വൈദികൻ

0

സന്യാസിനിയായ സഹോദരിക്കു വൃക്ക പകുത്തു നൽകി സഹോദരനായ വൈദികൻ. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗമായ സിസ്റ്റർ ബിനി മരിയയ്ക്കാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കണമെന്നു നിർദേശിച്ചത്. ഇതോടെ സഹോദരനായ ഫാ. എബി പൊറത്തൂർ തന്റെ വൃക്ക നൽകാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂർ രൂപതയുടെ അധികാരികളെ വിവരം അറിയിച്ച് ഉടൻ അനുവാദം വാങ്ങി. വൃക്ക നൽകാനുള്ള നടപടിക്രമങ്ങളും വേഗം പൂർത്തിയാക്കി. സെപ്റ്റംബർ 4ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡോ.ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണു ശസ്ത്രക്രിയ നടത്തിയത്. രോഗത്തെത്തുടർന്ന് സിസ്റ്റർ ബിനി 2022 ഏപ്രിൽ മുതൽ ഡയാലിസിസ് ചെയ്തു വരികെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദേശിച്ചത്.

Leave a Reply