സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ക്യൂആർ കോഡ് ഉപയോഗിക്കുമ്പോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

0

ഡിജിറ്റൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും പണം ഇടപാടിന് ക്യു ആർ കോഡ് സ്കാൻ ചെയ്യാറുണ്ട്. എന്നാൽ ക്യുആർ കോഡ് ഉപയോ​ഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ തട്ടിപ്പിന് ഇരയാകേണ്ടി വരും. ഇടപാടുകാരുടെ പ്രൊഫൈൽ ഫോട്ടോ, പേര്, ഫോൺ നമ്പർ, ചേർന്ന തീയതി എന്നിവ പൂർണമായും പരിശോധിച്ചതിന് ശേഷം ഇടപാട് തുടരുന്നതാണ് നല്ലത്.

ക്യൂ ആർ കോഡുകൾ നയിക്കുന്ന യു.ആർ.എൽ ശരിയാകണമെന്നില്ല. തട്ടിപ്പിനായി ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. ക്യു ആർ കോഡ് ഉപയോഗിച്ച് ലിങ്ക് തുറക്കുമ്പോൾ യു.ആർ.എൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം. ഇത്തരത്തിൽ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യു ആർ കോഡ് അയച്ച് വലവിരിക്കുകയാണ് സൈബർ തട്ടിപ്പുകാർ. തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി സൈബർ പോലീസും രംഗത്ത് എത്തിയിരിക്കുകയാണ്.

ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യുക.

2 സ്‌കാനർ ആപ്പ് സെറ്റിംഗ്‌സിൽ ഓപ്പൺ യു ആർഎൽ ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷൻ യുക്താനുസരണം സെറ്റ് ചെയ്യാം.

  1. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

  2. കസ്റ്റം ക്യുആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.. ആപ്പുകളും ശ്രദ്ധിക്കണം

സ്‌ക്രീൻ ഷെയറിംഗ് ആപ്പുകളായ എനി ഡെസ്‌ക്, ടീം വ്യൂവർ തുടങ്ങിയവ അപരിചിതർ ആവശ്യപ്പെട്ടാൽ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താൽ ഫോണിന്റെ നിയന്ത്രണം അവർ കൈക്കലാക്കും. യു.പി.ഐ ഐ.ഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്. ഒ.ടി.പി ആർക്കും കൈമാറരുത്. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കാൻ ചെയ്യാൻ ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here