പരിക്ക് നിസാരം, ഞാൻ വീണ്ടും വരും; ലോകേഷ് കനകരാജ്

0

ലിയോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക’. ലോകേഷ് എക്‌സിൽ കുറിച്ചു.

ലിയോയുടെ വിജയം മലയാളികൾക്ക് ഒപ്പം ആഘോഷിക്കാൻ വേണ്ടി ആയിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെക്കു എത്തിയിരുന്നത്. പാലക്കാട് അരോമ തിയേറ്ററിലും തൃശ്ശൂർ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകീട്ട് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ പാലക്കാട് അരോമ തിയേറ്ററിൽ വെച്ച് അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. കേരളത്തിലെ മറ്റു പ്രമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here