‘കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഭവിഷ്യത്തുണ്ടാവും’; അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസ്

0

കുടുംബശ്രീയുടെ തിരികെ സ്‌കൂളിലേക്ക് പരിപാടിയിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിൻ്റേതായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് വാട്സപ്പ് ഗ്രൂപ്പിൽ സന്ദേശമയക്കുകയായിരുന്നു.

ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ ലോണിനും മറ്റ് ആനുകൂല്യങ്ങൾക്കും വരുമ്പോൾ പരിഗണിക്കില്ലെന്ന് സന്ദേശത്തിൽ പറയുന്നു. ക്ലാസിൽ വരാത്ത ആളുകളെ നോട്ട് ചെയ്ത് വെക്കുമെന്നും ബാങ്കിൽ ലോണിന് വരുമ്പോൾ ഒപ്പിട്ട് തരില്ലെന്നും ഭീഷണിയുണ്ട്.

ഭീഷണിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply