‘എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ’; കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാൽ

0

കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ. വിടപറഞ്ഞത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണെന്നും മോഹൻലാൽ കുറിച്ചു. നിരവധി സിനിമകളിൽ തന്റെ വില്ലനായി അഭിനയിച്ചുവെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ചമനുഷ്യൻ ആയിരുന്നു അദ്ദേഹം എന്നും മോഹൻലാൽ കുറിച്ചു.

‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ’

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here