ഇന്ന് ദുർഗാഷ്ടമി; പൂജവെപ്പ് വൈകുന്നേരം 5.14 മുതൽ 7.38 വരെ

0

ഇന്ന് ദുർഗാഷ്ടമി. സന്ധ്യയോടെ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിലുപകരണങ്ങളും പൂജ വയ്ക്കും. വൈകുന്നേരം 5.14 മുതൽ 7.38 വരെയാണ് പൂജവെയ്പ്പിനുള്ള സമയം. വിദ്യാർത്ഥികൾക്ക് പുറമേ തൊഴിലാളികൾക്കും അവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്‌ക്ക് സമർപ്പിക്കം. വീടുകളിലും ക്ഷേത്രങ്ങളിലും പൂജവെയ്‌ക്കാവുന്നതാണ്. വീട്ടിൽ പൂജ വെക്കുമ്പോൾ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെയ്ക്കാൻ.

ഒൻപത് ദിവസമായി നടക്കുന്ന ആഘോഷത്തിൽ ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. അഷ്ടമി കഴിഞ്ഞാൽ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ. മഹിഷാസുരനെതിരെ ദുർഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമായ വിജയദശമിയാണ് പത്താം ദിവസം ഒക്ടോബർ 21ന് രാത്രി 09.54 ദിവസം ആരംഭിച്ചെങ്കിലും പൂജ വയ്‌ക്കേണ്ടത് അഷ്ടമി തിഥിയുള്ള വൈകുന്നേരമാണ്. ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരമാണ് പൂജവെക്കേണ്ടത്. ഒക്ടോബർ 23ന് തിങ്കളാഴ്ച വൈകിട്ട് 5.50 മുതൽ ദശമി ആരംഭിക്കും. അതോടെ വിജയ ദശമി ആയെങ്കിലും, പൂജയെടുക്കേണ്ടത് പിറ്റേദിവസം രാവിലെ ഉഷ പൂജക്ക് ശേഷമാണ്. വീടുകളിൽ പുസ്തകം പൂജവെച്ചിരിക്കുന്നവരും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെയോ ദേശ ദേവതയുടെയോ ഉഷഃപൂജക്ക് ശേഷം പൂജയെടുപ്പ് നടത്താവുന്നതാണ്.

പൂജയെടുക്കുന്ന വിദ്യാർത്ഥികൾ നിലത്തോ അരിയിലോ ”ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതി, മേൽപ്പറഞ്ഞ ദേവതകളെ പ്രാർത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം. കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.

Leave a Reply