കോഴിക്കോട് നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം; പങ്കെടുക്കാന്‍ എത്തിയത് 200ലേറെ വിദ്യാര്‍ഥികള്‍

0

കോഴിക്കോട് നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം. ജില്ലാ സ്‌കൂള്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നിയന്ത്രങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം നടക്കുന്നത്. കലക്ടറുടെ ഉത്തരവ് മറികടവന്നാണ് ചട്ടലംഘനം. 200ലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് മത്സരത്തിന് എത്തിയത്.

മത്സരം മാറ്റി വെക്കണം എന്നു കലക്ടര്‍ നിര്‍ദേശമുണ്ടായിരുന്നു. ചട്ടലംഘനം നടന്നാല്‍ ഉത്തരവാദിത്തം ഡിഡിഇക്കു എന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് മറികടന്ന് സാമൂഹിക അകലമോ മാസ്‌കും ഇല്ലാതെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ ആളുകളെത്തിയിരിക്കുന്നത്. വ്യാപന സാധ്യത ഉണ്ടാക്കും വിധമാണ് ആള്‍ക്കൂട്ടം.

അതേസമയം മത്സരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി ഇല്ലെന്ന് പ്രസിഡന്റ് ഓ രാജഗോപാല്‍ വ്യക്തമാക്കി. അണ്ടര്‍17, 19 മത്സരങ്ങളാണ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here