‘പുതുപ്പള്ളിയിൽ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും’ : കെ.മുരളീധരൻ എംപി

0

പുതുപ്പള്ളിയിൽ അവസാന ഘട്ടത്തിലും യുഡിഎഫ് തന്നെയാണ് മുന്നിലെന്ന് കെ മുരളീധരൻ എംപി മാധ്യമങ്ങളോട് പറഞ്ഞു.പുതുപ്പള്ളിയിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആശങ്കയില്ലെന്നും നല്ല അടുക്കും ചിട്ടയോടും ഉള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും കെ.മുരളീധരൻ എംപി പറഞ്ഞു.

ഉമ്മൻ ചാണ്ടി കഴിഞ്ഞ 53 വർഷമായി മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ മുൻനിർത്തി തന്നെ ജനങ്ങള് വോട്ട് ചെയ്യുമെന്ന് കെ.മുരളീധരൻ പറഞ്ഞു. ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചാരണത്തിന് ഇല്ലെന്നും യുഡിഎഫിന് മികച്ച പ്രചാരകരുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പ് കാലത്ത് പലരും വരും പോകും. ഇതിൽ ഹരിചന്ദ്രന്മാർ ആരൊക്കെയെന്ന് ആരും അന്വേഷിക്കാറില്ല. യുഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ നേതാക്കളും ഞാനുൾപ്പെടെയുള്ളവരുമുണ്ട്. ഇങ്ങനെ നുണകൾ പറഞ്ഞാൽ അവിടെ പത്ത് വോട്ട് തികച്ച് കിട്ടില്ല’- കെ.മുരളീധരൻ പറഞ്ഞു. താൻ സ്ഥിരം താരമാണെന്നും താരപ്രചാരക പദവി ആവശ്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here