പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകും; എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും; പി.എം.എ സലാം

0

പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗ് നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായിരുന്നു.

എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും. ഗവൺമെന്റിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ നിർമാണ ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകും. ക്വാട്ട പൂർത്തിയാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

എഴ് ദിവസത്തിനകം മറുപടി നൽകണം. കൊല്ലം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ല. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ മണ്ഡലങ്ങൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here