“പരിശീലനം ശീലങ്ങളാകും, ശീലങ്ങൾ സ്വഭാവവും..” എംവിഡിയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ആരും കണ്ണുതുറക്കും!

0

കേരളത്തിലെ റോഡുകളിൽ ലൈൻ ട്രാഫിക് നിബന്ധനകൾ പലരും ലംഘിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചരക്കുവാഹനങ്ങളും ലോറികളും ട്രെയിലറുകളുമെല്ലാം നാലുവരിപ്പാതയിലും ആറുവരിപ്പാതയിലുമെല്ലാം തോന്നിയപടി, തോന്നിയ ലൈനിൽ വാഹനമോടിക്കുന്നത് പതിവ് കാഴ്‍ചയാണ്. ഇത് വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ഇപ്പോള്‍ നമ്മുടെ റോഡുകള്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ വീതികൂടി വരുമ്പോൾ തെറ്റായ പഴയ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റിയേ തീരൂ. ഇതിനായി ലൈന്‍ ട്രാഫിക്കില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുകയാണ് എംവിഡി.

മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ക്ലോസ് 2, 6 കളിലാണ് പ്രധാനമായും ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷിതശീലങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ എംവിഡി പറയുന്നു.

ക്ലോസ് 2(b) പ്രകാരം വാഹനങ്ങൾ സുഗമമായും സുരക്ഷിതമായും ചലിക്കുന്നതിന് മാത്രമായി റോഡിൽ വെള്ള വരകളാൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗമാണ് ക്യാര്യേജ് വേ എന്നത്. ഈ മാർക്കു ചെയ്തിരിക്കുന്ന ക്യാരേജ് വേയ്ക്കുള്ളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.

ഒറ്റവരി ക്യാര്യേജ് വേകളിൽ ക്യാര്യേജ് വേയുടെ ഇടതു വശം ചേർന്ന്, മധ്യഭാഗത്തെ വരയിൽ നിന്നും പരമാവധി ദൂരത്തിൽ വാഹനം പൊസിഷൻ ചെയ്ത് മാത്രമേ ഡ്രൈവ് ചെയ്യാൻ പാടുള്ളു. മറ്റു വാഹനങ്ങൾക്ക് സുഗമമായും സുരക്ഷിതമായും കടന്നു പോകാൻ പരമാവധി വഴി നൽകുക, തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എംവിഡി മുന്നോട്ടുവയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here