‘പുതുപ്പള്ളിയില്‍ സഹതാപതരംഗം ഇല്ല; ബിജെപി ശുഭപ്രതീക്ഷയില്‍’; കെ സുരേന്ദ്രന്‍

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശുഭപ്രതക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് മറ്റു രണ്ടു മുന്നണികള്‍ ഒളിച്ചോടിയെന്നും എന്‍ഡിഎ ശരിയായ ദിശയിലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാന്‍ പോകുന്നില്ലെന്നും പുതുപ്പള്ളിയില്‍ സഹതാപതരംഗം ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം ഗുണം ചെയ്യുമെന്ന് ബിജെപിയുടെ പ്രതീക്ഷ.

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും പുതുപ്പള്ളിയില്‍ കണാനില്ലെന്നും വോട്ടേഴ്‌സിന് ഉമ്മന്‍ ചാണ്ടിയോടുണ്ടായത് വ്യക്തി ബന്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലത്തില്‍ മിത്ത് വിവാദവും മാസപ്പടിയും ചര്‍ച്ചയായെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍. ബിജെപി വോട്ടുക്കച്ചവടം നടത്തുന്നെന്ന ആരോപണം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തന്ത്രമാണെന്നും ലിജിന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here