അധ്യാപകര്‍ ശകാരിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്‍റെ ടെറസില്‍ നിന്ന് ചാടി ജീവനൊടുക്കി

0

കൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്‍റെ ടെറസില്‍ നിന്ന് ചാടി മരിച്ചു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. ഒരു പ്രോജക്‌റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അധ്യാപകർ മകനെ സ്‌കൂളിൽ വെച്ച് ശകാരിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില്‍ നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസ്താവനയിൽ പറഞ്ഞു- “ഒരു സ്‌കൂളും ഒരിക്കലും കുട്ടികളെ ഉപദ്രവിക്കില്ല. ഞങ്ങളുടേത് ശിശുസൗഹൃദ നിലപാടുള്ള സ്‌കൂളാണ്. സ്കൂളിനെതിരെ ഉയരുന്ന ആരോപണം ശരിയല്ല. അത്തരത്തില്‍ ഒരു അധ്യാപകനും പ്രതികരിക്കില്ല.”

LEAVE A REPLY

Please enter your comment!
Please enter your name here