സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഈ അധ്യയനവർഷത്തെ ആദ്യഗഡു അനുവദിച്ചു

0

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഈ അധ്യയനവർഷത്തെ ആദ്യഗഡു അനുവദിച്ചു. ജൂൺ, ജൂലായ് മാസത്തെ പൂർണമായും ഓഗസ്റ്റിലെ പത്തുദിവസത്തെയും തുകയായാണ് 100 കോടി രൂപ വിദ്യാഭ്യാസവകുപ്പ് അനുവദിച്ചത്. കേന്ദ്രവിഹിതം ലഭ്യമാകാത്തതിനാൽ വിദ്യാലയങ്ങൾക്കു നൽകാതിരുന്ന തുക, സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി വകയിരുത്തിയ തുകയിൽനിന്ന് 81.57 കോടിയും മുൻവർഷത്തെ പദ്ധതി നടത്തിപ്പിൽ ശേഷിച്ച തുകയും കൂട്ടിയാണ് ഉച്ചഭക്ഷണത്തിനുള്ള വിഹിതം കണ്ടെത്തിയിട്ടുള്ളത്.

ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലുള്ള സ്ലാബ് അനുസരിച്ചുള്ള തുക മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 21,07,11,250 രൂപ കിട്ടിയ മലപ്പുറത്തിനാണ് കൂടുതൽ തുക ലഭിച്ചിട്ടുള്ളത്. 10,71,88,500 രൂപ ലഭിച്ച കോഴിക്കോടാണ് പിറകിൽ.

LEAVE A REPLY

Please enter your comment!
Please enter your name here