മദ്യപിക്കുന്നതിനിടെ ബന്ധുവിന്റെ മരണം;അപകട വിവരം യഥാസമയം അറിയിക്കാതെ മറച്ചുവച്ച സംഭവം:യുവാവ് അറസ്റ്റിൽ

0

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33)യെ ആണ് മലയിന്‍കീഴ് എസ്.എച്ച്.ഒ. ടിവി.ഷിബു അറസ്റ്റ് ചെയ്തത്. കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനത്തില്‍ അഭിലാഷ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ 30-ാം തീയതി അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണും ആനപ്പാറക്കുന്നില്‍ മദ്യപിച്ചതായും ഇതിനിടയില്‍ മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് സ്ഥല പരിചയമില്ലാതെ കാല്‍ തെറ്റി പാറമടയില്‍ വീണതാണെന്നുമാണ് പൊലീസ് പറയുന്നത്. അപകട വിവരം യഥാസമയം അറിയിക്കാതെ സംഭവം മറച്ചുവച്ച കുറ്റത്തിനാണ് സിബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് ആര്യങ്കോട് സ്വദേശി എസ് ജോണിനെയും സിബിയുടെ പെണ്‍ സുഹൃത്ത് മാറനെല്ലൂര്‍ സ്വദേശി കെ ആശയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം അഭിലാഷിനെ കാണാനില്ലെന്ന് ഭാര്യ പൊലീസിനു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാറമടയില്‍ നിന്നും കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here