കേരളത്തിൽ അഞ്ചുദിവസം മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടതാണ് കാരണം.
ലക്ഷദ്വീപ് പ്രദേശത്ത് മീൻപിടിത്തത്തിന് വിലക്കുണ്ടെങ്കിലും കേരള, കർണാടക തീരങ്ങളിൽ തടസ്സമില്ല. ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശിയേക്കാം.