വിദ്യാർത്ഥികളുടെ കൊലപാതകം: മണിപ്പൂരിൽ ബിജെപി ഓഫീസ് ജനക്കൂട്ടം തീയിട്ടു

0

മണിപ്പൂരിലെ ഒരു ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു. തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് അഗ്നിക്കിരയാക്കിയത്. സംസ്ഥാനത്ത് രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം ഓഫീസ് കത്തിക്കുകയായിരുന്നു. ദി ഹിന്ദു, റിപ്പബ്ലിക് വേൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.(BJP mandal office in Manipur was torched by an angry mob)

ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി പുറത്തുവന്നതോടെയാണ് ജനങ്ങള്‍ ബിജെപിക്കെതിരെ പ്രത്യക്ഷമായി തിരിഞ്ഞത്. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here