പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ചു

0

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.ജി.വർഗീസാണ് 43-കാരനെ ശിക്ഷിച്ചത്.

2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി തനിച്ചായിരുന്നപ്പോൾ മദ്യപിച്ച് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിരോധിച്ച കുട്ടിയെ ഇയാൾ പരിക്കേൽപ്പിച്ചു.

കാഞ്ഞാർ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here