ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമിരുന്ന് റോബോട്ട് നൽകുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലാകുന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് മോദി അഹമ്മദാബാദിലെ റോബോട്ടിക്സ് ഗാലറി സന്ദർശിച്ചത്. റോബോട്ടിക്സ് എക്സിബിഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
“ഗുജറാത്ത് സയൻസ് സിറ്റിയിലെ ആകർഷകമായ റോബോട്ടിക്സ് ഗാലറി, നമുക്ക് ചായ നൽകുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്!” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോബോട്ട് നൽകുന്ന ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയെ ഫോട്ടോകളിൽ കാണാം. പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗ്യാലറി സന്ദർശിച്ചിരുന്നു.