‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഗുണവും ദോഷവും

0

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപി ആവശ്യം വീണ്ടും ചർച്ചയാകുന്നു. നയവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇതിനായി ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുവാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. ഒപ്പം ഇതുമായി ബന്ധപ്പെട്ടുള്ള ബില്‍ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സ്വാധീനം നേടിത്തുടങ്ങിയതോടെ ബിജെപി നേതാവ് എല്‍.കെ അദ്വാനിയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും ഈ ആശയം ഉൾപ്പെട്ടു. 2020 നവംബറില്‍ നടന്ന എണ്‍പതാം ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന അജണ്ട ആവർത്തിച്ചു. 2019 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷവും മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ ആശയം പലവട്ടം ഉയർത്തി.

Leave a Reply