മണിപ്പൂരിൽ പരിശോധന കർശനമാക്കി പൊലീസ്. അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാൻ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. അതിനിടെ കലാപത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
വിവിധ ജില്ലകൾ നടത്തിയ പരിശോധനയിൽ പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ പൊലീസ് തകർത്തു. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലാ അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
ഇതിനിടെ, സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. കുട്ടികൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകൾ പ്രചരിച്ചത്. അവസാനമായി കുട്ടികളുടെ ടവർ ലൊക്കേഷൻ ചുരാചന്ദ്പൂരി ലംധാൻ മേഖലയിൽ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. കുക്കി വിഭാഗക്കാർക്ക് സ്വാധീനമുള്ള മേഖലയാണിത്.