ഓപ്പറേഷൻ പ്രൊട്ടക്ടർ’; സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

0

പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍’ എന്ന പേരിലാണ് പരിശോധന. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവ അർഹരായ പട്ടികജാതിക്കാർക്ക് ലഭ്യമായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.

“ഓപ്പറേഷൻ പ്രൊട്ടക്ടർ” എന്ന പേരിൽ പദ്ധതികൾ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുൻസിപ്പാലിറ്റികളിലെയും, അഞ്ച് കോർപ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസർമാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതലാണ് ഒരേ സമയം വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here