ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും.(Worldcup 2023 Friendly Match starts today)
തിരുവനന്തപുരത്തെ മൂടിക്കെട്ടിയ അന്തരീക്ഷം കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയും സന്നാഹ മത്സരത്തില്‍ വില്ലനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.