മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ

0

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. KMNPയുടെ നോട്ടീസിനാണ് സി എൻ മോഹനൻ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാത്യു കുഴൽനാടന്റെ ഭൂമിയുടെ കാര്യമാണ്. KMNPയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(CN Mohanan Replies to Legal Notice of Mathew Kuzhalnadan)

കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. മാത്യുവിന് ദുബായിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here