‘സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല’ : സി.വി വർഗീസ്

0

ഹൈക്കോടതി പരസ്യപ്രസ്താവന വിലക്കിയിട്ടും വെല്ലുവിളിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്നാണ് വെല്ലുവിളി. ഹൈക്കോടതിയെ പരോക്ഷമായി വെല്ലുവിളിക്കുന്നതിന് തുല്യമായാണ് സിവി വർഗീസിന്റെ പരസ്യപ്രസ്താവന.

അമിക്കസ്‌ക്യൂറിക്കെതിരെയോ ജില്ലാ കളക്ടർക്കെതിരായോ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സി വി വർഗീസിന്റെ വെല്ലുവിളി. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് അടിമാലിയിൽ നടന്ന ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നതിനെതിരെയുള്ള പ്രതിഷേധയോഗത്തിലാണ് പരസ്യപ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here