നിപ്പ വ്യാപനപ്രതിരോധ മുൻകരുതൽ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച്ച അവധി പ്രഖ്യാപിച്ചു

0

തലശരി: കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിൽ നിപ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 18മുതൽ ഒരാഴ്‌ച്ചത്തേക്ക് അവധി പ്രഖ്യാപിച്ചതായി അഡ്‌മിനിസ്ട്രേറ്റർ നഗരസഭാ കാര്യാലയത്തിൽ അറിയിച്ചു.

മാഹി മേഖലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 18മുതൽ 24വരെയാണ് അവധി പ്രഖ്യാപിച്ചത്. പരീക്ഷകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ഓൺ ലൈനായി നടത്തണമെന്നും ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്നും അഡ്‌മിനിസ്ട്രേർ നിർദ്ദേശിച്ചു.

മുഴുവൻ അംഗൻ വാടികൾക്കും മദ്രസകൾക്കും , ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണെന്നും അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. മാഹി ഇൻഡോർ സ്റ്റേഡിയം ഈമാസം 24 വരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മാഹി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.സാമൂഹ്യനിയന്ത്രണം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സാനിറ്റൈസർ ഉൾപ്പെടെ ഉപയോഗിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here