‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ ചാണ്ടി സാറേ, ജെയ്കിന്റെ വിജയത്തിനായി പ്രാർഥിക്കണേ..’; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കുറിപ്പ്

0

വോട്ടെടുപ്പ് പുരോഗമിക്കവെ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കിന്‍റെ വിജയത്തിനായി നിവേദനം. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി എത്തുന്നവർക്ക് നിവേദനം സമർപ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം പ്രത്യക്ഷപ്പെട്ടത്.

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി.. സഖാവ് ജെയ്കിന്‍റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ’ എന്നാണ് നിവേദനത്തിൽ കുറിച്ചിരിക്കുന്നത്.പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here