കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫിന്റെ സത്യഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന, -ജില്ലാ നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും.
കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.