കടുത്ത ആരാധികയെന്ന് മഞ്‍ജു വാര്യര്‍, താരത്തിന് മറുപടിയുമായി നയൻതാര

0

നയൻതാര ഷാരൂഖ് ഖാന്റെ നായികയായി ആദ്യമായി എത്തിയിരിക്കുകയാണ്. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ജവാൻ എന്ന ചിത്രത്തിലാണ് നയൻതാര ഷാരൂഖ് ഖാന്റെ നായികയായത്. നയൻതാരയുടെ ജവാന് മഞ്‍ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. മഞ്‍ജു വാര്യര്‍ക്ക് മറുപടിയുമായി നയൻതാരയും രംഗത്ത് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ എഴുതി. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കള്‍ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തി.

പൊലീസ് ഓഫീസറായിട്ടാണ് നയൻതാര ഷാരൂഖ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നയൻതാരയ്‍ക്ക് മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. വെറുമൊരു നായിക എന്നതില്‍ ഉപരിയായി ചിത്രത്തില്‍ നയൻതാരയ്‍ക്ക് കരുത്തുറ്റ വേഷമാണ്. ഒരു കുഞ്ഞിന്റെ അമ്മയുമായി നയൻതാര ചിത്രത്തില്‍ എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നയൻതാരയുടെ പ്രകടനത്തെ പ്രേക്ഷകര്‍ എടുത്ത് പറഞ്ഞ് പ്രശംസിക്കുന്നുണ്ട്. ഷാരൂഖ് ഖാനേക്കാളും നായികയായ നയൻതാരയാണ് ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും നയൻതാരയുടെ മികച്ച വേഷമാണ് ചിത്രത്തില്‍ എന്നാണ് പൊതുവേയുള്ള അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here