പുത്തൻ അപ്‌ഡേറ്റിനൊപ്പം മീഡിയ മലയാളവും;വാർത്തകൾ ഇനി വാട്‌സ്‌ ആപ്പ് ചാനൽ വഴിയും

0

തിരുവനന്തപുരം: വാട്‌സ്ആപ്പിന്റെ പുത്തൻ അപ്ഡേറ്റിന് പിന്നാലെ മീഡിയ മലയാളവും വാട്സ് ആപ്പ് ചാനൽ ആരംഭിച്ചു. Follow the Media Malayalam channel on WhatsApp: https://whatsapp.com/channel/0029Va9hwyCH5JM2H8Sehv2P എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ചാനൽ ഫോളോ ചെയ്യാം. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് മെറ്റ നിലവിൽ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും ചാനൽ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ സൗകര്യം ലഭ്യമാവുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്‌താൽ ഒരു ചാനൽ പിന്തുടരാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാം. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here