മലയാളിയുടെ മാധ്യമ ഉപയോഗം; വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍

0

മാധ്യമ വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി സമഗമായ മാധ്യമപഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലയാളിയുടെ മാധ്യമ ഉപയോഗം, മാധ്യമങ്ങള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നിവയാണ് പഠന വിഷയങ്ങള്‍. ഇതിനായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു.

സര്‍ക്കാരിനെതിരെ മാധ്യമവിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പഠനമെന്നതാണ് പ്രത്യേകത. മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രമായ പഠനമാണ് നടത്തുന്നത്. മാധ്യമങ്ങള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ദൃശ്യ, ശ്രവ്യ,അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് പുറമെ നവ മാധ്യമങ്ങളുടെ സ്വാധീനവും പഠന വിഷയമാണ്.

ഡിജിറ്റല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വാര്‍ത്താ ആപ്പുകള്‍ എന്നിവയുടെ സ്വാധീനം പഠനത്തിന് വിധേയമാക്കും. ജനങ്ങളുടെ മാധ്യമ ഉപയോഗത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതും പഠിക്കും. ഇതിനായി ഗവേഷകരില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ആറു മാസമാണ് പഠന കലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here