യന്ത്രത്തകരാര്‍; പുതുപ്പള്ളിയില്‍ പത്താം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി

0

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്. അതേസമയം, അയർക്കുന്നം സര്‍ക്കാര്‍ എൽ പി സ്കൂളിലെ പത്താം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് അര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. യന്ത്രത്തകരാര്‍ മൂലമാണ് പത്താം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയത്. വാകത്താനെ ജിഎൽ പി സ്കൂളിലെ 163-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രവും തകരാറിലായിരുന്നു. ഉടന്‍ തന്നെ പുതിയ യന്ത്രം എത്തിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here