കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ

0

സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും. ( keraleeyam from nov 1 2023 )

കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാർഗ രേഖ തയാറാക്കലും നടക്കും.

അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകൾ നടക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താൻ എക്‌സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here