ഏഴാം വാര്‍ഷികത്തില്‍ വന്‍ ഓഫറുകളുമായി ജിയോ

0

മുംബൈ: നീണ്ട ഏഴു വർഷത്തെ യാത്ര ആഘോഷമാക്കി റിലയൻസിന്റെ ജിയോ. 2016 സെപ്തംബറിൽ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു ജിയോയുടെ വരവ്. ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും ലഭിക്കും. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിലാണ് ഈ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്.

ജിയോയുടെ 299 രൂപയുടെ പ്ലാൻ അനുസരിച്ച് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാൻ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും.

749 രൂപ പ്ലാൻ ചെയ്യുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 90 ദിവസത്തേക്കുള്ള പ്ലാനനുസരിച്ച് പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here