തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന

0

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, എന്നൂർ, നവല്ലൂർ, നീലങ്ങരൈ, ഒഎംആർ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിവരികയാണ്. പൊന്നേരി വെള്ളിവെയിൽ ബൂത്തിലെ ചെന്നൈ രാധ എൻജിനീയറിങ് വർക്ക്സ് ലിമിറ്റഡും നവല്ലൂരിലെ ഡാറ്റ പാറ്റേൺസ് ഇൻകം ടാക്സ് ഓഡിറ്റ് (ഇന്ത്യ) ലിമിറ്റഡും ആദായനികുതി പരിശോധന നടത്തുന്നുണ്ട്. രാധ എൻജിനീയറിങ് വർക്സ് ഉടമകളുടെയും ഡയറക്ടർമാരുടെയും വീടുകളിലും പരിശോധന പുരോഗമിക്കുന്നു.

സെന്തിൽ ബാലാജിയുടെ മുൻ സഹായി കാശിയുടെ തേനാംപേട് വെങ്കിട്ടരത്‌നം തെരുവിലെ വീട്ടിലും പരിശോധന തുടരുകയാണ്. തമിഴ്നാട് പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന് കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here