ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു

0

ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.

വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here