സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; 5 മാസത്തെ താഴ്ന്ന നിലവാരത്തിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വർണവില കുറഞ്ഞു. അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില. ഇന്ന് 240 രൂപ പവന് കുറഞ്ഞതോടെ 42,680 രൂപയിലാണ് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5335 രൂപയിലെത്തി.

വിവാഹങ്ങൾക്കും മറ്റും സ്വർണാഭരണങ്ങൾ വാങ്ങാനിരിക്കുന്നവര്‍ക്ക് ശുഭവാർത്തയാണ് സ്വർണവിപണിയിൽ നിന്നും വരുന്നത്. സെപ്റ്റംബര്‍ മാസത്തിലെ അവസാന ദിവസം മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ വിലയുള്ളത്. അവസാന വാരം കനത്ത ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ബാക്കിയെല്ലാം ദിവസങ്ങളിലും ഇടിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here