‘ഭര്‍ത്താവും കൂട്ടാളികളും കൂട്ടബലാത്സംഗത്തിനിരയാക്കി’; എസ് ഐ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

0

പല്‍വാല്‍: ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന സ്ത്രീയുടെ പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഹരിയാനയിലെ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്‍വാലിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

തട്ടിക്കൊണ്ടുപോയി വീട്ടുതടവിലാക്കി മൂന്നു ദിവസം തുടര്‍ച്ചയായി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയശേഷം മറ്റൊരാള്‍ക്ക് ഇവരെ വിറ്റുവെന്നും ഇയാളും ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുടെ ഫോണ്‍ കൈകലാക്കിയ സ്ത്രീ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹസന്‍പുര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സെപ്കടര്‍ ശിവ് ചരണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here